ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും കൂട്ടി സ്വിഗ്ഗി

ന്യൂഡല്‍ഹി:ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി, ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്കുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും വര്‍ദ്ധിപ്പിച്ചു. 12 രൂപയില്‍ നിന്ന് 14 രൂപയായിട്ടാണ് ഫീസ് ഉയര്‍ത്തിയത്.
ഉത്സവ സീസണില്‍ ഉപഭോക്താക്കളുടെ എണ്ണവും ഇടപാടും കുതിച്ചുയര്‍ന്നതോടെയാണ് സീസണല്‍ പ്രോഫിറ്റ് ലക്ഷ്യമിട്ട് പ്ലാറ്റ്ഫോം ഫീസ് കമ്പനി ഉയര്‍ത്തിയത്.
ആദ്യമായിട്ടല്ല സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് കൂട്ടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വര്‍ധിച്ചിരുന്നു. 2023 ഏപ്രിലില്‍ 2 രൂപയായിരുന്ന ഫീസ് 2024 ജൂലൈ ആയപ്പോള്‍ 6 രൂപയായി ഉയര്‍ന്നു. 2024 ഒക്ടോബര്‍ ആയപ്പോഴേക്കും അത് 10 രൂപയായി ഉയര്‍ന്നു. ശേഷമാണ് പന്ത്രണ്ട് ആക്കി ഉയര്‍ത്തിയതും ഇപ്പോള്‍ 14 രൂപ ആക്കിയതും.
വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 600% വര്‍ധനവാണ് സ്വിഗ്ഗി നടപ്പിലാക്കിയത്. സ്വിഗ്ഗി നിലവില്‍ പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ പ്രോസസ്സ് ചെയ്യുന്നുണ്ട്.
പ്ലാറ്റ്ഫോം ഫീസ് വീണ്ടും ഉയര്‍ത്തുന്നതോടെ ദൈനംദിന വരുമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എന്നാല്‍ വര്‍ധനവ് സംബന്ധിച്ച് കമ്പനി പൊതുപ്രസ്താവന ഒന്നും ഇറക്കിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 611 കോടി രൂപയായിരുന്ന കമ്പനിയുടെ അറ്റ നഷ്ടം (ില േഹീ)ൈ, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1,197 കോടി രൂപയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്ലാറ്റ്ഫോം ഫീസ് കൂട്ടിയതെന്നും ശ്രദ്ധേയമാണ്.