കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍; ഇടപെടാതെ സുപ്രിംകോടതി
ഡല്‍ഹി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനില്‍ ഇടപെടാതെ സുപ്രിംകോടതി. കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിലേക്ക് വിട്ടു. വിദ്യാര്‍ഥികളുടെ ഹരജികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനോടു സുപ്രിംകോടതി നിര്‍ദേശിച്ചു. തീരുമാനം വിദ്യാര്‍ഥികള്‍ക്ക് അനുകൂലമെങ്കില്‍ പ്രത്യേകം പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചു. കോടതി നിര്‍ദേശത്തില്‍ വിദ്യാര്‍ഥികള്‍ സന്തോഷം പ്രകടിപ്പിച്ചു.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഇന്നലെ മെന്‍ഷന്‍ ചെയ്തപ്പോ ഇന്ന് പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയുയായിരുന്നു. അതിനിടെ, വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ സര്‍വകലാശാല കോടതിയില്‍ തടസ ഹരജി നല്‍കി. സര്‍വകലാശാല രജിസ്ട്രാര്‍ ആണ് തടസ ഹരജി ഫയല്‍ ചെയ്തത്.
ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യം. സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിന് എതിരെയാണ് ഹരജി നല്‍കിയത്.
ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് 16 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. സസ്പെന്‍ഡ് ചെയ്യപ്പെട്ട 16ല്‍ 10 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നല്‍കിയാല്‍ 12 വിദ്യാര്‍ഥികളുടേയും സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.