ക്രിസ്തുമസ് ദിനത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ ബിജെപിയില്‍ അതൃപ്തി. മറ്റൊരു ദിവസം നടത്താന്‍ ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടും വഴങ്ങാതെ കേന്ദ്രമന്ത്രി

 
suresh gopi


തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ ബിജെപിയില്‍ അതൃപ്തി രൂക്ഷം. ക്രിസ്തുമസ് ദിനത്തില്‍ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചിട്ടും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപെട്ടിട്ടും വഴങ്ങാതെ സുരേഷ് ഗോപി.

തൃശൂരില്‍ ബിജെപിയെ അധപതനത്തിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് സുരേഷ് ഗോപിയുടെ രാഷ്ട്രീയ നടപടികള്‍ ആണെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. 


സാധാരണക്കാരോടുള്ള കേന്ദ്രമന്ത്രിയുടെ മനോഭാവം ഒട്ടും ശരിയല്ലെന്നും അതെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം പ്രതിഫലിച്ചെന്നും നേതാക്കള്‍ വിശ്വസിക്കുന്നുണ്ട്. 

ഇപ്പോഴിതാ ക്രിസ്മസ് ദിനത്തില്‍ പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ഇരിങ്ങാലക്കുടയിയിലും തൃശൂരിലുമായി നടക്കുന്ന പരിപാടികള്‍ക്കെതിര രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. 

ഇരിങ്ങാലക്കുടയില്‍ പാര്‍ട്ടി നേതൃയോഗവും, തൃശൂരില്‍ തെരഞ്ഞടുപ്പില്‍ വിജയിച്ച ജനപ്രതിനികളെ ആദരിക്കലുമാണ് നടത്തുന്നത്. 

ക്രിസ്തുമസ് ദിനം ഒഴിവാക്കി മറ്റൊരു ദിവസം പരിപാടി നടത്താന്‍ ജില്ലാ നേതാക്കള്‍ അറിയിച്ചിട്ടും സുരേഷ് ഗോപി കൂട്ടാക്കിയില്ല. ക്രിസ്ത്യന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ നടപടി കടുത്ത അതൃപ്തിക്ക് കാരണമാകുമെന്നും ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു.

കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മുന്നേറ്റം സൃഷ്ടിച്ച ഇടങ്ങളില്‍ പോലും തദ്ദേശ തെരെഞ്ഞപ്പ് ഫലം വന്നപ്പോള്‍ ബിജെപി പുറകിലായി. 

ഈക്കാരങ്ങള്‍ കൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ സുരേഷ് ഗോപിയെ തള്ളിപ്പറയുന്നവരും ഉണ്ട്.
 

Tags

Share this story

From Around the Web