അനധികൃത മരം മുറിക്കലില്‍ ആശങ്കയറിച്ച് സുപ്രീംകോടതി. പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

​​​​​​​

 
court



ന്യൂഡല്‍ഹി: അനധികൃത മരം മുറിക്കലില്‍ ആശങ്കയറിച്ച് സുപ്രീംകോടതി. വെള്ളപ്പൊക്കത്തില്‍ തടികള്‍ വ്യാപകമായി ഒഴുകിയെത്തിയതോടെയാണ് അനധികൃത മരം മുറിക്കലില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചത്. 

ഇതോടെ പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

വെള്ളപ്പൊക്കത്തില്‍ തടികള്‍ ഒഴികിയെത്തിയത് പരിശോധിക്കാനും സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്. മൂന്ന് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. പരിസ്ഥിതി നശീകരണ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിരൂക്ഷമായി തുടരുകയാണ്. ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 359 കടന്നു. 260 ഓളം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ് തുടരുന്നു. 

പഞ്ചാബിലെ പ്രളയത്തില്‍ മരണം 40 കടന്നു. പഞ്ചാബില്‍ രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
 

Tags

Share this story

From Around the Web