താങ്ങുവിലയും തകര്‍ന്നു; കൊപ്രവില കുത്തനെ ഇടിഞ്ഞതോടെ കേരകര്‍ഷകര്‍ കടുത്ത ആശങ്കയില്‍

 
CPORA

സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് കനത്ത പ്രഹരമേകിക്കൊണ്ട് വിപണിയില്‍ കൊപ്രവില താങ്ങുവിലയിലും താഴേക്ക് പതിക്കുന്നു. കിലോഗ്രാമിന് 105 മുതല്‍ 120 രൂപ വരെയായി ചൊവ്വാഴ്ചത്തെ വിപണിവില ചുരുങ്ങി. 

നാഫെഡിന്റെ ഔദ്യോഗിക സംഭരണവിലയായ 120.27 രൂപയേക്കാള്‍ താഴെയാണ് നിലവിലെ വിപണി നിരക്ക് എന്നത് കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുന്‍പ് കിലോഗ്രാമിന് 294 രൂപ വരെ ഉയര്‍ന്ന റെക്കോര്‍ഡ് വിലയുണ്ടായിരുന്ന സ്ഥാനത്താണിത്. 

കേരളത്തിന് പുറമെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലും ഉത്പാദനം വന്‍തോതില്‍ വര്‍ദ്ധിച്ചതാണ് ഇപ്പോഴത്തെ ഈ പെട്ടെന്നുള്ള വിലയിടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

രാസവളങ്ങളുടെ വിലക്കയറ്റവും ഉയര്‍ന്ന ഉത്പാദനച്ചെലവും കണക്കിലെടുത്ത് കൊപ്രയുടെ താങ്ങുവില 130 രൂപയായി ഉയര്‍ത്തണമെന്നും നാഫെഡ് വഴി ഉടനടി സംഭരണം ആരംഭിക്കണമെന്നുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. 


നന്നായി ഉണക്കിയെടുത്ത മികച്ച കൊപ്രയ്ക്ക് വിപണിയില്‍ അല്പം ഉയര്‍ന്ന വില ലഭിക്കുമെങ്കിലും, മഴക്കാലം കനത്തതോടെ കൊപ്ര ശരിയായി ഉണക്കിയെടുക്കാന്‍ കഴിയാത്തത് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ട്.

Tags

Share this story

From Around the Web