വത്തിക്കാന്റെ പരിസ്ഥിതി സൗഹൃദ ദൗത്യത്തിന് പിന്തുണ. 30 ഇലക്ട്രിക് വാഹനങ്ങള്‍ വത്തിക്കാന് സമ്മാനിച്ച് ഫിയറ്റ്

 
VATICAN

റോം: വത്തിക്കാനിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് 30 ഇലക്ട്രിക് വാഹനങ്ങള്‍ സൗജന്യമായി നല്‍കി. വത്തിക്കാന്‍ നഗരത്തിലെ ഗവര്‍ണറേറ്റിനു കീഴിലെ ജീവനക്കാരുടെ ആവശ്യത്തിനായാണ് വാഹനം കൈമാറിയിരിക്കുന്നത്. 


പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറുന്നതെന്നും കൂടുതല്‍ കാര്യക്ഷമവും പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് തങ്ങളുടെ സംരംഭത്തിന്റെ ലക്ഷ്യമെന്നും കമ്പനി പ്രതികരിച്ചു.

2023-ല്‍ വത്തിക്കാന്‍ ഗവര്‍ണറേറ്റ് ആരംഭിച്ച ഇക്കോളജിക്കല്‍ കണ്‍വേര്‍ഷന്‍ 2030 പരിപാടിയുടെ ഭാഗമായാണ് ഈ വാഹനങ്ങള്‍ ലഭ്യമാക്കുന്നതെന്നും ഈ ദശാബ്ദം അവസാനിക്കുന്നതിനുമുമ്പ് പൂര്‍ണമായും മലിനീകരണരഹിത വാഹനവ്യൂഹം സൃഷ്ടിക്കുക എന്ന പദ്ധതി വിഭാവനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണെന്നും കമ്പനി അറിയിച്ചു. 

ഇക്കഴിഞ്ഞ ജൂണ്‍ 30നു വത്തിക്കാന്‍ ഗവര്‍ണറുടെ കൊട്ടാരത്തിന് മുന്നിലുള്ള തുറസ്സായ സ്ഥലത്ത് നടന്ന ചടങ്ങില്‍, ഗവര്‍ണറുടെ ഓഫീസിലെ സെക്രട്ടറി ജനറല്‍മാരായ ആര്‍ച്ച് ബിഷപ്പ് എമിലിയോ നാപ്പ, ജ്യൂസെപ്പെ പുഗ്ലിസി-അലിബ്രാണ്ടി എന്നിവരും, ഫിയറ്റ് കമ്പനി സിഇഒ സ്റ്റെല്ലാന്റിസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഒലിവിയര്‍ ഫ്രാങ്കോയിസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

Tags

Share this story

From Around the Web