വിപണിയിലെ എണ്ണവിലയെ നേരിടാൻ സപ്ലൈകോ. കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് തിങ്കളാഴ്ച മുതൽ നൽകി തുടങ്ങും

 
velichenna

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്‍ലെറ്റുകൾ വഴി കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് നൽകുമെന്ന് അറിയിച്ച് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ.

തിങ്കളാഴ്ച്ച മുതൽ  കേരഫെഡ് വെളിച്ചെണ്ണ ഉപഭോക്താക്കൾക്ക് നൽകി തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് സപ്ലൈ കോയ്ക്ക് നൽകാൻ കേരഫെഡ് തയ്യാറായി. 

ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക. നിലവിൽ 529 രൂപ വിലയുള്ള എണ്ണ 457 രൂപയ്ക്കാണ് ലഭിക്കുക.

അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. 

Tags

Share this story

From Around the Web