ഫെലോഷിപ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശേരി സംഘടിപ്പിച്ച സുപ്പരിയേഴ്‌സ് സംഗമം

താമരശേരി: ഫെലോഷിപ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശേരി (എഫ്എസ്ടി) സംഘടിപ്പിച്ച സുപ്പരിയേഴ്‌സ് സംഗമം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. സഭയിലും സമൂഹത്തിലും സമര്‍പ്പിതര്‍ നടത്തുന്ന സേവനങ്ങള്‍ സഭയുടെ ഉണര്‍വിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വികാരി ജനറാള്‍ ഫാ. എബ്രഹാം വയലില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവള ക്കാട്ട,് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മുണ്ടനാട്ട്, ഫാ. സായ് പാറങ്കുളങ്ങര എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി.
മേജര്‍ സുപ്പീരിയേഴ്‌സിനെ ആദരിക്കുകയും റൂബി ജൂബിലി ഗാനമല്‍ത്സരത്തില്‍ സമ്മാനര്‍ഹരായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. എച്ച്ഐവി ബാധിതര്‍ക്ക് നല്‍കുന്ന സേവനങ്ങളെ പരിഗണിച്ചു സിസ്റ്റര്‍ റോസ് മരിയ സിഎംസിയെ ആദരിച്ചു.
എഫ്എസ്ടി സംഘാടക അംഗങ്ങളായ സിസ്റ്റര്‍ ഉദയ, സിസ്റ്റര്‍ വിനീത, സിസ്റ്റര്‍ സെലസ്റ്റി, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ മെറ്റില്‍ഡ, സിസ്റ്റര്‍ മെല്‍വിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയേഴ്‌സ് സമ്മേളന ത്തില്‍ പങ്കെടുത്തു.