സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആക്രി പെറുക്കി സഹപാഠിക്ക് നിര്‍മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിച്ചു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

 
HOUSE

കടുത്തുരുത്തി: സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആക്രി പെറുക്കി സഹപാഠിക്കു നിര്‍മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ വെഞ്ചരിപ്പ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ കുട്ടികള്‍ ആക്രി ശേഖരിച്ചു സഹപാഠിക്ക് ഭവനം നിര്‍മിച്ചു നല്‍കിയത് ഏവര്‍ക്കും മാതൃകയാണെന്നും മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.

സ്വന്തം ഭവനത്തില്‍ നിന്നും ലഭിക്കുന്ന മൂല്ല്യങ്ങളാണ് ഓരോ കുട്ടിയുടെയും ജീവിതത്തില്‍ പിന്നീട് മുതല്‍കൂട്ടായി മാറുന്നതെന്നും ഭവനമെന്നതു വെറും കെട്ടിടം മാത്രമല്ല, ഒരോ വ്യക്തിയെയും വാര്‍ത്തെടുക്കുന്ന പരിശീലനകേന്ദ്രങ്ങളാണെന്നും അദേഹം പറഞ്ഞു.

ഹോം പാലാ പദ്ധതിയുടെ ഭാഗമായി പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടുനുബന്ധിച്ചു താഴത്തുപള്ളിയില്‍ പൂര്‍ത്തിയാക്കുന്ന 11 -ാമത്തെ ഭവനമാണ് ബിഷപ്പ് വെഞ്ചരിച്ചത്. ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ തിരി തെളിച്ചു കുടുംബനാഥയ്ക്കു കൈമാറി.

സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, ബിഷപ്പിന്റെ സെക്രട്ടറി ഫാ.ചാള്‍സ് പേന്താനത്ത് എന്നിവര്‍ തിരുകര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ സോണി ആദപ്പള്ളില്‍, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, ഭവനനിര്‍മാണത്തിന് നേതൃത്വം നല്‍കിയ ജോര്‍ജ് പുളിക്കീല്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോമി കരിക്കാട്ടില്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, പള്ളി കമ്മിറ്റിയംഗങ്ങള്‍, ഇടവകാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നിരവധിയാളുകള്‍ വെഞ്ചരിപ്പ് കര്‍മങ്ങളില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web