കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…!

 
rain

സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വേനൽമഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഏപ്രിൽ ഒന്ന് വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വേനൽമഴ ലഭിക്കുന്നതോടെ അന്തരീക്ഷ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് 2:30 വരെയാണ് ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

ഇന്നും നാളെയും ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇടിമിന്നലുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടണമെന്നും വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കണമെന്നും നിർദ്ദേശമുണ്ട്.

കെട്ടിടത്തിനകത്ത് സുരക്ഷിതമായി ഇരിക്കാനും ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണം. മഴ ലഭിക്കുന്നതോടെ കാർഷിക മേഖലയ്ക്കും കുടിവെള്ള ലഭ്യതയ്ക്കും ഇത് വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web