ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് നിര്‍ണായക ശസ്ത്രക്രിയ,  യുവതി നേരിട്ടത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍

 
SUMAYYA

തിരുവനന്തപുരം:  ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യക്ക് നിര്‍ണായക ശസ്ത്രക്രിയ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ശസ്ത്രക്രിയ നടക്കുക. മൈനര്‍ സര്‍ജറിയിലൂടെ ഗൈഡ് വയര്‍ പുറത്തെടുക്കാനാണ് നീക്കം. 

ഗൈഡ് വയറിന് അനക്കമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്തെടുക്കാനുള്ള ശ്രമം. ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സുമയ്യ അഡ്മിറ്റ് ആയത്. 

ഗൈഡ് വയര്‍ പുറത്ത് എടുക്കാതിരിക്കുന്നതാണ് ഉചിതം എന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍, വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകുമെന്നായിരുന്നു വിലയിരുത്തല്‍. 

വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. എന്നാല്‍ ശ്വാസമുട്ടല്‍ അടക്കം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്ന സുമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍ പരിശോധനകള്‍ നടത്തിയത്.  2023 മാര്‍ച്ച് 22 ന് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമ്മയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്.

Tags

Share this story

From Around the Web