വയറ്റില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവം- നഷ്ടപരിഹാരം തേടി സുമയ്യ കോടതിയിലേക്ക്

 
sumayaa


തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തേടി, ശസ്ത്രക്രിയയ്ക്ക് വിധേയയായ സുമയ്യ കോടതിയിലേക്ക്. 


സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.

വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താന്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു. ട

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. ശസ്ത്രക്രിയ നടത്തി 50 മീറ്റര്‍ നീളമുള്ള ഗൈഡ് വയര്‍ പുറത്ത് എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 

ഗൈഡ് വയറിന്റെ ഭാഗങ്ങള്‍ ഞരമ്പുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ് ശരീരത്തിനുള്ളില്‍ ഇരിക്കുന്നത്. ഇത് ശരീരത്തിനുള്ളില്‍ ഇരിക്കുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ല എന്ന അഭിപ്രായത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഈ വിഷയത്തില്‍ ആശങ്കയുണ്ട് എന്ന് സുമയ്യയുടെ കുടുംബം പറയുന്നു.

Tags

Share this story

From Around the Web