വാട്സാപ്പിൽ സ്റ്റാറ്റസിട്ട് ആത്മഹത്യാശ്രമം: യുവതിയെ വളർത്ത് നായ്ക്കൾക്കിടയിൽ നിന്ന് സാഹസികമായി രക്ഷിച്ച് പോലീസ്

 
4555

തൃശൂർ: വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട് ആത്മഹത്യക്കു ശ്രമിച്ച സ്ത്രീയെ രക്ഷപ്പെടുത്തി വിയ്യൂർ പോലീസ്. വളർത്തുനായകൾക്കിടയിലൂടെ അതിസാഹസികമായാണ് യുവതിയെ പോലീസ് രക്ഷിച്ചത്.

ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയാണു സംഭവം. യുവതിയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ട് ഒരാൾ ലൊക്കേഷനടക്കം വിയ്യൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. എസ്ഐ ശ്രീജിൻ, സി.പി.ഒമാരായ ഭദ്രൻ, ടോമി, സജിത്ത് എന്നിവർ ഉടൻ സ്ഥലത്തെത്തി. ഗേറ്റ് തുറന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചതോടെ രണ്ടു വളർത്തുനായ്ക്കൾ കുരച്ചു ചാടിയെത്തി.

നായ്ക്കളുടെ ശ്രദ്ധമാറ്റാൻ എസ്ഐ ഒരു ഭാഗത്തേക്ക് ഓടി. ഈ തക്കത്തിനു സിപിഒ ഭദ്രൻ പിന്നിലെ മതിൽചാടി അകത്തുകടന്നു. ഉള്ളിൽനിന്നു വാതിൽ 

ചവിട്ടിത്തുറന്ന് അകത്തു കടക്കുമ്പോഴേക്കും വീണ്ടും നായ്ക്കൾ കുരച്ചെത്തി.

തളംകെട്ടിയ രക്തത്തിൽ കൈഞരമ്പ് മുറിച്ച യുവതി ബോധമില്ലാതെ കിടക്കുന്നതാണു കണ്ടത്. ഉടൻ പിന്നിലെ മതിലിന് അരികിലേക്കു ഇവരെ പോലീസ് എടുത്തുകൊണ്ടുവന്നു.

തുടർന്ന് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

Tags

Share this story

From Around the Web