സുഡാനിലെ വടക്കൻ മേഖലകളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായം തേടി അധികൃതർ

 
Sudan

സുഡാനിലെ വടക്കൻ മേഖലകളിൽ ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര സഹായം തേടി അധികൃതർ. 

കഴിഞ്ഞ ദിവസം ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. നിലവിൽ നൂറുകണക്കിന് ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ മോശമാകാതിരിക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം വേണമെന്നും സർക്കാർ അറിയിച്ചു.

യുദ്ധം മൂലം വീടുകൾ ഉപേക്ഷിച്ച ആയിരക്കണക്കിന് ആളുകൾ കഴിയുന്ന ക്യാമ്പുകളിലാണ് രോഗം വേഗത്തിൽ പടരുന്നത്. നൈൽ നദിക്ക് സമീപമുള്ള പ്രദേശങ്ങളിൽ മാത്രം അയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി പടരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ യുദ്ധം മൂലം മരുന്നുകളും മറ്റ് വൈദ്യസഹായങ്ങളും എത്തിക്കാൻ വലിയ പ്രയാസം നേരിടുന്നുണ്ട്. 

രോഗം നിയന്ത്രിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ മരണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

Tags

Share this story

From Around the Web