സത്യം കേള്‍ക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് സുഡാനിലെ മെത്രാന്‍ കുസ്സാല

​​​​​​​

 
kussala


സുഡാന്‍: സംഘര്‍ഷങ്ങള്‍ക്ക് ഇരകളായവര്‍ക്കും അതില്‍ മുറിവേറ്റവര്‍ക്കുമൊപ്പമുള്ള യാത്ര മെത്രാന്‍ എന്ന നിലയില്‍ താന്‍ തുടരുകയും സത്യം ശ്രവിക്കപ്പെടുന്നതുവരെ സ്വരമുയര്‍ത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദക്ഷിണ സുഡാനിലെ തൊംബൂറൊ യാംബിയൊ രൂപതയുടെ മെത്രാന്‍ ബറാനി എദ്വാര്‍ദൊ ഹീബൊറൊ കുസ്സാല.

2023-ല്‍ ദക്ഷിണ സുഡാനിലെ സൈന്യവും അര്‍ദ്ധസൈനികവിഭാഗം ആര്‍ എസ് എഫും തമ്മില്‍ നടന്ന പോരാട്ടത്തിന് ഇരകളായവരെ അനുസ്മരിക്കുന്ന രക്തസാക്ഷിദിനം ജൂലൈ 30-ന് ആചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സമാധാനത്തിനുവേണ്ടിയുള്ള മതാന്തരസമിതിയുടെ അദ്ധ്യക്ഷന്‍കൂടിയായ അദ്ദേഹം ഫീദെസ് പ്രേഷിത വാര്‍ത്താ ഏജന്‍സിയോട് ഇപ്രകാരം പറഞ്ഞത്.

വേദനയുള്ളിടത്ത് സമാധാനവും മരണം വാഴുന്നിടത്ത് ജീവനും എത്തിച്ചുകൊണ്ട് ഈ രക്തസാക്ഷികള്‍ക്ക് ആദരവര്‍പ്പിക്കാന്‍ ക്ഷണിച്ച ബിഷപ്പ് ബറാനി എദ്വാര്‍ദൊ, സഭയെ അനുരഞ്ജനത്തിനും സംഭാഷണത്തിനുമുള്ള ഇടമാക്കുന്നതിനും സമാധാനത്തിനായി അവിരാമം പ്രാര്‍ത്ഥിക്കാനുമുള്ള ശ്രമം താന്‍ തുടരുമെന്നും ഒരിക്കലും മൗനമവലംബിക്കില്ലെന്നും സമാധാനം പ്രബലപ്പെടുന്നതുവരെ കീഴടങ്ങാതെ ജനത്തിനൊപ്പം ഉണ്ടാകുമെന്നും ഉറപ്പുനല്കി.

രക്തച്ചൊരിച്ചിലുകള്‍ നടന്നിട്ടും വീടുകള്‍ അഗ്‌നിക്കിരയക്കാപ്പെട്ടിട്ടും കുടുംബങ്ങള്‍ തകര്‍ന്നന്നിട്ടും സ്വപ്നങ്ങള്‍ കുഴിച്ചുമൂടപ്പെട്ടിട്ടും വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷം ഇപ്പോഴും ജനങ്ങള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കടിയില്‍ ജീവിക്കുകയും  അവര്‍ക്ക് കുടിക്കാന്‍ ശുദ്ധജലം ലഭിക്കാതിരിക്കുകയും അവര്‍ ഭയത്തോടെ നടക്കേണ്ടിവരികയും ചെയ്യുന്ന ദുരവസ്ഥയാണുള്ളതെന്ന് വേദനയോടും ധാര്‍മ്മികരോഷത്തോടുംകൂടെ അനുസ്മരിച്ച അദ്ദേഹം ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല പ്രത്യുത, മാനവിക ദുരന്തവും ധാര്‍മ്മിക പരാജയവുമാണെന്ന് കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web