കൊടുവള്ളിയിലും വടകരയിലും വിദ്യാര്‍ഥികള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍ ഊര്‍ജിതം . പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരത്ത് 15കാരന്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. കരീറ്റിപറമ്പ് ഹംസയുടെ മകന്‍ മുഹമ്മദ് ഷഹിന്‍ (15) ആണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ എത്തിയപ്പോഴായിരുന്നു അപകടം. കൂട്ടത്തിലുണ്ടായിരുന്ന കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും മാവൂര്‍ ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തിരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്.
അതേസമയം, വടകര പാലയാട്ടുനടയിലും വിദ്യാര്‍ഥി പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. വടകര മണിയൂര്‍ ചൊവ്വാ പുഴയിലാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയില്‍ കുളിക്കാനെത്തിയ നാല് പേര്‍ ഒഴുക്കില്‍പ്പെട്ടിരുന്നു. ഇതില്‍ മൂന്നു പേരെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ വിദ്യാര്‍ഥികളില്‍ ഒരാളായ നബീല്‍ (19) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കണ്ടെത്താനുള്ള കുട്ടിയുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളത്