'ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുത്'; കർശന നിർദേശവുമായി ഡൽഹി സർവകലാശാല

 
delhi

ഡൽഹി: ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് വിലക്കി ഡൽഹി സർവകലാശാല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സർകലാശാല മുന്നറിയിപ്പ് നൽകി.

വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്നും അധികൃതർ പറഞ്ഞു. പ്രതിഷേധത്തിൻ്റെ ഭാഗമായെന്ന് അറിഞ്ഞാൽ പഠന കാര്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും അറിയിപ്പുണ്ട്. വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും സമരത്തിൽ പങ്കെടുക്കാൻ വിലക്കുണ്ട്.

അക്കാദമിക് തടസങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് സർവകലാശാല പുറത്തിറക്കിയ സർക്കുലറിലുള്ളത്. നിയമ വിരുദ്ധ കൂട്ടായ്മകൾക്കെതിരെയും നിയമപരമായ നടപടികൾ ഉണ്ടായേക്കാമെന്ന സൂചനയും സർക്കുലറിലുണ്ട്.

അതേസമയം ജന്തർമന്തറിലെ യുവാക്കളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധം കടുത്തതോടെ എയർപോർട്ടും മെട്രോ സ്റ്റേഷനും അടച്ചു. ഇൻ്റർനെറ്റ് വിഛേദനം തുടരുകയാണ്. ഇതോടെ ഡിജിറ്റൽ വിനിമയം തടസപ്പെട്ടിരിക്കുകയാണ്.

Tags

Share this story

From Around the Web