വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥന നടത്തി
വെള്ളികുളം :പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന യുദ്ധ പശ്ചാത്തലത്തില്‍ വെള്ളികുളം സെന്റ് ആ ന്റണീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിരിതെളിച്ച് ലോകസമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥന നടത്തി.
സ്‌കൂള്‍ മാനേജര്‍ ഫാസ്‌കറിയ വേകത്താനം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.യുദ്ധത്തില്‍ നിരവധി മനുഷ്യജീവനുകള്‍ പൊലിഞ്ഞു.
അനേകം കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് തകര്‍ന്നുവീണു. യുദ്ധം ടൂറിസം, ഗതാഗത മേഖലയില്‍ വലിയ അനിശ്ചിതത്വവും നഷ്ടവും ആണ് ഉണ്ടാക്കുന്നത്. വിമാന യാത്രകളും അനിശ്ചിതാവസ്ഥയിലായി.
ഗള്‍ഫ് വിമാനത്താവളങ്ങളില്‍ ധാരാളം മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ കുടുങ്ങി. ഇറാനില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാരായ ആളുകള്‍ സുരക്ഷിത ഭീഷണി നേരിടുന്നു.
യുദ്ധ സംഘര്‍ഷം മൂര്‍ച്ചിതോടെ കാര്‍ഷികവും വ്യവസായകവുമായിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.പശ്ചിമേഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയില്‍ അധ്യാപക നേതൃത്വവും കുട്ടികളും ഉത്കണ്ഠ രേഖപ്പെടുത്തി.വിദ്യാര്‍ഥികളുടെ പരീക്ഷ മാറ്റി വെക്കേണ്ടിവന്നു.
യുദ്ധം മൂലം ഉണ്ടാകുന്ന നാശനഷ്ടവും തകര്‍ച്ചയും വലുതാണെന്ന് ഫാ.സ്‌കറിയ വേകത്താനം അഭിപ്രായപ്പെട്ടു.രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുലരുവാന്‍ ലോകരാഷ്ട്ര നേതാക്കള്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹെഡ്മാസ്റ്റര്‍ സോജന്‍ ജോര്‍ജ് ഇളംതുരുത്തിയില്‍,സിസ്റ്റര്‍ ഷാനി റോസ് താന്നിപ്പൊതിയില്‍ സി.എം.സി, സിസ്റ്റര്‍ ലിറ്റി ഫ്‌ലവര്‍ ചെരുവിന്‍ പറമ്പില്‍ എസ്. എച്ച്,ആല്‍ഫി ബാബു വടക്കേല്‍ ,അനു ഐക്കര,ലിന്‍സി നീറനാ നിക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
caption: ലോകസമാധാനത്തിനു വേണ്ടി വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂൾ വിദ്യാർത്ഥികൾ ദീപം തെളിച്ച് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനത്തിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുന്നു..