വിദ്യാര്‍ഥിയെ സ്‌കൂള്‍ ജീവനക്കാരന്‍ എച്ചില്‍ കൈകൊണ്ട് മുഖത്തടിച്ചെന്ന പരാതി; പൊലീസ് കേസെടുത്തു

 
police



കൊല്ലം: ഒമ്പതാം ക്ലാസുകാരനെ എച്ചില്‍ കൈകൊണ്ട് സ്‌കൂള്‍ ജീവനക്കാരന്‍ മുഖത്തടിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. കൊല്ലം കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ സ്വീപ്പര്‍ രജീഷിനെതിരെയാണ് കേസ്.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കടക്കല്‍ പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കാറ്റടിച്ച് ക്ലാസിലെ ജനല്‍ അടഞ്ഞതിനെ തുടര്‍ന്ന് ജനലിനടുത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ രജീഷ് മര്‍ദിച്ചുവെന്നായിരുന്നു പരാതി.
സെപ്റ്റംബര്‍ 13നാണ് സംഭവം നടന്നത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുണ്ട്. നടപടി എടുക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ച് പൊലീസില്‍ നല്‍കിയ പരാതി വിദ്യാര്‍ഥിയുടെ കുടുംബം ആദ്യം പിന്‍വലിച്ചിരുന്നു.

Tags

Share this story

From Around the Web