വിദ്യാര്‍ഥി പ്രതിഷേധം എല്ലാകാലത്തും ഉണ്ടാകുന്നതല്ലേ എന്ന് ഹൈക്കോടതി: കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സസ്‌പെന്‍ഷനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് കോടതി. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലെ എന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ സമിതി റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് വിദ്യാര്‍ഥികള്‍ വാദിച്ചു. നടപടി നേരിട്ട വിദ്യാര്‍ഥകള്‍ക്കെതിരെ മുന്‍പും കേസുകളുണ്ടെന്നും ബിരുദദാന ചടങ്ങില്‍ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്നും സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സില്‍.
എന്ത് പ്രശ്‌നമാണ് ഉണ്ടാക്കിയത് എന്ന് ഇതുവരെ അന്വേഷണ സമിതി പറഞ്ഞിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വീണ്ടും 4 പേരുടെ സസ്പെന്‍ഷന്‍ നീട്ടി. ഖേദം പ്രകടിപ്പിച്ചാല്‍ 12 പേരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പറയുന്നു. ഇത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ചാണ് വാദം കേട്ടത്.
വിദ്യാര്‍ത്ഥിപ്രതിഷേധങ്ങള്‍ എല്ലാകാലത്തും ഉണ്ടാകുന്നത് അല്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ബിരുദദാന ചടങ്ങില്‍ ഒരു പ്രതിഷേധം കണ്ടിട്ടില്ലെന്ന് സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സില്‍ മറുപടി നല്‍കി. അരിശം തീര്‍ന്നില്ലേ എന്ന കോടതിയുടെ ചോദ്യമായിരിന്നു ഒരു ദിവസത്തെ ബാനര്‍ എന്ന് സര്‍വകലാശാല കോടതിയെ അറിയിച്ചു.
മാധ്യമങ്ങളെയും കോടതി വിമര്‍ശിച്ചു. എന്ത് റിപ്പോര്‍ട്ട് ചെയ്യണം, ചെയ്യണ്ട എന്ന് മാധ്യമങ്ങളല്ലേ തീരുമാനിക്കുന്നതെന്നും അത് മാധ്യമ സ്വാതന്ത്ര്യമല്ലേ എന്നും കോടതി പറഞ്ഞു. മാപ്പ് പറയണം എന്ന് പറയുന്ന സര്‍വകലാശാലയുടെ സത്യവാങ്മൂലത്തിന് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്. മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.