വിദ്യാര്‍ഥിയുടെ തലയില്‍ തബല കൊട്ടി ചിരിച്ചുല്ലസിച്ചു; ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് യുപിയിലെ അധ്യാപകന്‍,അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്
ലഖ്‌നൗ: ക്ലാസ് മുറിയിലിരുന്ന് വിദ്യാര്‍ഥിയുടെ തലയില്‍ തബല കൊട്ടുന്ന രീതിയില്‍ തുടര്‍ച്ചയായി തട്ടി ക്രൂരവിനോദത്തില്‍ ഏര്‍പ്പെട്ട പ്രൈമറി സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. അധ്യാപകനായ ദിനേഷ് കുമാര്‍ മാത്തൂറിനെയാണ് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
#VIRAL: Teacher seen playing tabla on a student's head, laughing and dancing. Teacher suspended! 📍Etawah, Uttar Pradesh https://t.co/goTIqIl0K5
— Karan Singh / करन सिंह (@Journo_Karan) October 9, 2026
ക്ലാസ് മുറിയില്‍ കസേരയിലിരിക്കുന്ന ദിനേഷ് കുമാര്‍ മാത്തൂര്‍, തറയിലിരിക്കുന്ന കുട്ടിയുടെ തലയില്‍ ചെണ്ടയോ തബലയോ കൊട്ടുന്നതുപോലെ ശക്തിയായി തട്ടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അധ്യാപകന്‍ അട്ടഹസിച്ചു ചിരിക്കുമ്പോള്‍ ചുറ്റുമിരിക്കുന്ന മറ്റ് കുട്ടികളും ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അധ്യാപകന്‍ തന്നെ മറ്റൊരാളെക്കൊണ്ട് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെക്കുകയായിരുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് ബേസിക് ശിക്ഷാ അധികാരി ഡോ. രാജേഷ് കുമാര്‍ അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.