മലപ്പുറത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുടുംബത്തെ വിളിച്ച് മന്ത്രി, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം, ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി
 

 
sunny joseph


 
 
തിരുവനന്തപുരം: മലപ്പുറം തിരൂരങ്ങാടിയില്‍ 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബത്തെ വിളിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കുട്ടിയുടെ പിതാവിനെ മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു.

കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ആവശ്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

14കാരന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ജില്ലാ കലക്ടര്‍, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപറമ്പന്‍ ശിഹാബിന്റെ മകന്‍ ജുനൈദ് (13) ആണ് ഷോക്കേറ്റ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ വെച്ചായിരുന്നു സംഭവം. വൈദ്യുതി ലൈനിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Tags

Share this story

From Around the Web