മലപ്പുറത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

 
human rights commission

തിരുവനന്തപുരം: മലപ്പുറത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.

ജില്ലാ കലക്ടര്‍, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.

 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്റെ നിര്‍ദേശം.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി എറപറമ്പന്‍ ശിഹാബിന്റെ മകന്‍ ജുനൈദ് (13) ആണ് ഷോക്കേറ്റ് മരിച്ചത്.

വീടിന് സമീപത്തെ വയലില്‍ വെച്ചായിരുന്നു സംഭവം.

വൈദ്യുതി ലൈനിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Tags

Share this story

From Around the Web