കാലടി സര്‍വകലാശാലയിലെ സമരം; വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കാന്‍ നാളത്തേയ്ക്ക് മാറ്റി

 
HIGH COURT

കൊച്ചി: പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വിദ്യാര്‍ഥികള്‍ ഇനിയും കാത്തിരിക്കണം. ഹര്‍ജി നാളത്തേക്ക് പരിഗണിക്കാനായി മാറ്റി. മാപ്പ് പറഞ്ഞാല്‍ പരീക്ഷ എഴുതിപ്പിക്കാമെന്ന സര്‍വകലാശാല വാദം തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നാണ് വാദം. 

തെറ്റ് ചെയ്‌തെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമെന്ന് പുതുക്കി നല്‍കിയ ഹര്‍ജിയില്‍ വിദ്യാര്‍ഥികള്‍ പറയുന്നു. ജസ്റ്റിസ് പി വി കുഞ്ഞു കൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വാദം കേള്‍ക്കല്‍ നാളത്തേയ്ക്ക് മാറ്റിവെച്ചത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്കെതിരായി കോടതിയില്‍ സര്‍വകലാശാല സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം വിദ്യാര്‍ഥികള്‍ മറുപടി സത്യവാങ്മൂലവും സമര്‍പ്പിച്ചു. 

അതേസമയം, അന്യായമായ സസ്പെന്‍ഷനെതിരെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്നു. ശിവകുമാര്‍, ശ്രദ്ധ, അതുല്യ എന്നീ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ക്യാമ്പസിന് മുന്നില്‍ നിരാഹാരം ഇരിക്കുന്നത്.

Tags

Share this story

From Around the Web