കാലടി സംസ്കൃത സർവകലാശാലയിലെ സമരം: 17 എസ്.എഫ്.ഐ. പ്രവർത്തകർക്ക് ജാമ്യം

 
222

കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത 17 എസ്.എഫ്.ഐ. പ്രവർത്തകർക്ക്  ഹൈക്കോടതി ഉപാധികളോടെ  മുൻകൂർ ജാമ്യം അനുവദിച്ചു.  

 വി.സിക്ക് എതിരായ സമരത്തിന്‍റെ പേരിലായിരുന്നു എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ കേസെടുത്തത്.

ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്‍റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികൾ ഹർജിയിൽ കാണിച്ചത്. 

ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് കാണിച്ച് താത്കാലിക വി.സി. സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു.

Tags

Share this story

From Around the Web