കഫ് സിറപ്പ് വില്‍പ്പനയില്‍ കടുത്ത നിയന്ത്രണങ്ങള്‍; ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് നീക്കം ചെയ്യും
ന്യൂഡല്‍ഹി: കഫ് സിറപ്പിന്റെ വില്‍പനയില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ ലിസ്റ്റില്‍ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകള്‍ നീക്കം ചെയ്യും.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിനായി കരട് വിജ്ഞാപനം ഇറക്കി. 30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാമെന്നാണ് നിര്‍ദ്ദേശം.
നീക്കം ചെയ്താല്‍ ടാബ്‌ലെറ്റുകള്‍ വില്‍ക്കുംപോലെ എളുപ്പത്തില്‍ സിറപ്പുകള്‍ വില്‍ക്കാനാകില്ല. കര്‍ശന നിയമങ്ങള്‍ കഫ് സിറപ്പുകളുടെ നിര്‍മാണത്തിലും പാലിക്കണം.
വിഷാംശമടങ്ങിയ കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ 20ലേറെ കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
ഇതിന്മേല്‍ പിന്നീട് അന്വേഷണങ്ങള്‍ നടന്നപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
തമിഴ്‌നാട്ടിലെ ശ്രേഷന്‍ ഫാര്‍മയെന്ന കമ്പനി നിര്‍മ്മിച്ച കഫ് സിറപ്പാണിതെന്ന് കണ്ടെത്തിയിരുന്നു.
പിന്നീട് വ്യാപക പരിശോധനകള്‍ ഉണ്ടായിരുന്നെങ്കിലും വിഷയത്തില്‍ ശ്വാശ്വത പരിഹാരം കാണാന്‍ ഇതുവരെ കേന്ദ്രത്തിന് കഴിഞ്ഞില്ല.