ഷാപ്പുകളിൽ കർശന പരിശോധന, ലക്ഷ്യം അട്ടിമറിയോ അതോ സുതാര്യതയോ? കള്ളും രാഷ്ട്രീയവും കലരുമ്പോൾ പ്രതിസന്ധിയിലായി വി.ഡി. സതീശൻ സർക്കാർ
പാലക്കാട്: കള്ളില്‍ 'പണി' കിട്ടുമോ എന്ന ആശങ്കയില്‍ വിഡി സര്‍ക്കാര്‍. ഇടതുപക്ഷം ദുര്‍ബലമാകുന്ന സാഹചര്യങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളുടെ ഭാഗമായ 'ഇടപെടല്‍' പുതിയ സര്‍ക്കാരിന്‍റെ സാഹചര്യത്തില്‍ ഉണ്ടാകുമോ എന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
ഇതിന്‍റെ ഭാഗമായി കൂടിയാണ് കള്ള് ഷാപ്പുകളില്‍ വ്യാപക പരിശോധനകള്‍ക്ക് എക്സൈസ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കഴിഞ്ഞ ദിവസം ഷാപ്പില്‍ നിന്ന് മീന്‍തല കഴിച്ച് യുവാവ് മരിക്കാനിടയായ സാഹചര്യത്തിലാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. കള്ളില്‍ ചുമമരുന്നിന്‍റെ അംശം കണ്ടെത്തിയതോടെ സര്‍ക്കാരിന് അപകടം മണത്തു.
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇടതുപക്ഷ അണികള്‍ കടുത്ത നിരാശയിലാണ്. മാത്രമല്ല, റിക്കാര്‍ഡ് സീറ്റുകളുമായാണ് യുഡിഎഫ് ഇത്തവണ അധികാരത്തിലെത്തിയിട്ടുള്ളത്.
ഇതോടെ ഇനിയൊരു തിരിച്ചുവരവ് പോലും സാധ്യമാകുമോ എന്ന ആശങ്ക ഇടത് അണികള്‍ക്കിടയില്‍ വ്യാപകമാണ്.
മുന്നണിയിലെ ഘടകകക്ഷികളില്‍ നിന്നുപോലും കൊഴിഞ്ഞുപോക്കിന് സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അണികളെ പിടിച്ചുനിര്‍ത്തണമെങ്കില്‍ സര്‍ക്കാര്‍ ദുര്‍ബലമാകുന്നു എന്ന പ്രതീതി സൃഷ്ടിക്കണം.
സര്‍ക്കാരിനെതിരെ ശക്തമായ കാരണങ്ങള്‍ കണ്ടെത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അണികളെ പിടിച്ചു നിര്‍ത്തുക ക്ലേശകരമാകും.
മാത്രമല്ല, സര്‍ക്കാരിനെതിരെ നടക്കുന്ന സമര പ്രക്ഷോഭങ്ങള്‍ക്കിടെ ഇടത് അണികള്‍ക്ക് 'അപകടം' സംഭവിക്കുന്നത് ഉള്‍പ്പെടെയുള്ള അപകടകരമായ നീക്കങ്ങളും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വ്യാജ മദ്യ ദുരന്തം, രാഷ്ട്രീയ കൊലപാതകങ്ങള്‍, അക്രമ സംഭവങ്ങള്‍ എന്നിവ കരുതികൂട്ടി സൃഷ്ടിക്കാനുള്ള നീക്കം ഉണ്ടായേക്കാം എന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.
അങ്ങനെ സംഭവിച്ചാല്‍ 'മുഖം' നോക്കാതെയും 'മൂപ്പ് ' നോക്കാതെയും നടപടിക്കാണ് നീക്കം. ഗൂഢാലോചനയുടെ അങ്ങേയറ്റത്തെ ഉന്നതനെ വരെ പിടികൂടുന്ന തരത്തില്‍ നേരിടാനാണ് മുഖ്യമന്ത്രിയുടെ നീക്കം.