കാസർഗോഡ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ കർശന നടപടിയെടുക്കും’: മന്ത്രി വി ശിവൻകുട്ടി

കാസർഗോഡ് വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.
സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി സംസാരിച്ചു. കുട്ടിയുടെ അമ്മ ഇന്ന് പരാതി നൽകും എന്നാണ് അറിഞ്ഞത്.
എല്ലാ വിഷയങ്ങളും വിവാദമാക്കുന്നത് നല്ലതല്ല എന്നും മന്ത്രി പറഞ്ഞു.
ശിക്ഷാ അർഹിക്കുന്ന കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷ നൽകാവൂ. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്ടർക്ക് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ചവരെ വലിയതോതിൽ സുരേഷ് ഗോപി അധിക്ഷേപിച്ചു.
ജനാധിപത്യ പ്രക്രിയയിൽ യോജിച്ചതല്ല. വാനരന്മാർ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നു. കള്ളവോട്ട് സംബന്ധിച്ച ആരോപണങ്ങളിൽ സുരേഷ് ഗോപി ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.
കള്ളവോട്ട് കൊണ്ട് ജയിച്ചിട്ട് വലിയ മാന്യനായി മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാട് ജനാധിപത്യത്തിൽ ശരിയല്ല.
സുരേഷ് ഗോപിയെ വേണമെങ്കിൽ മറ്റ് പേര് വിളിക്കാൻ പക്ഷേ ഞാൻ അതിന് മുതിരുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.