ഒഡീഷായില്‍ വൈദികര്‍ക്ക് നേര നടന്ന കയ്യേറ്റശ്രമത്തിന് കര്‍ശന നടപടിയെടുക്കണം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകള്‍

വെള്ളികുളം: ഒഡീഷായിലെ മലയാളി വൈദികരായ ഫാ ലിജോ നിരപ്പേല്‍, ഫാ.ജോജോ വൈദ്യക്കാരന്‍,കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകള്‍, സഹായികള്‍ എന്നിവര്‍ക്കുനേരെ ബജരംഗ്ദള്‍ പ്രവര്‍ത്തനം നടത്തിയ കയ്യേറ്റ ശ്രമം അത്യന്തംപ്രതിഷേധാര്‍ഹമാണെന്നും മാപ്പര്‍ഹിക്കാത്ത ഗൗരവമായ കുറ്റമാണെന്നും വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ യോഗത്തില്‍ വികാരി ഫാ.സ്‌കറിയ വേകത്താനം അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനം ആരോപിച്ചു ഭാരതത്തിലെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായി മാറിയിരിക്കുകയാണ്.കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ 5000 ലധികം ആക്രമണങ്ങളാണ് ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായിട്ടുള്ളത്.
ഇത്തരം ആക്രമണങ്ങള്‍ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതില്‍ ഭരണാധികാരികള്‍ മൗനം അവലംബിക്കുകയാണ്.
മതേതര ഭാരതത്തില്‍ മത തീവ്രവാദികള്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായത്തെ ആക്രമിച്ചുകൊണ്ട് മതസൗഹാര്‍ദ്ദതയും മതസഹിഷ്ണുതയും കശാപ്പു ചെയ്യുകയാണ്.
ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശത്തെയും വെല്ലുവിളിച്ചുകൊണ്ട് നൂനപക്ഷ ക്രൈസ്തവ സമുദായത്തെ വേട്ടയാടുകയും പീഡിപ്പിക്കുകയും ചെയ്യുന്ന കിരാതമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഭരണാധികാരികള്‍ മുന്നോട്ടു വരണം എന്ന് യോഗം ആവശ്യപ്പെട്ടു ഫാ.സ്‌കറിയ വേകത്താനം, വര്‍ക്കിച്ചന്‍ മാന്നാത്ത് , ജിജി വളയത്തില്‍, സിസ്റ്റര്‍ ഷാല്‍ബി മുകളേല്‍, സിസ്റ്റര്‍ ഷാനി റോസ് താന്നിപ്പൊതിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബേബി പുള്ളോലില്‍, ആന്‍സി ജസ്റ്റിന്‍ വാഴയില്‍,മേരിക്കുട്ടി പഴേ മ്പള്ളില്‍, ബിനോയി ഇലവുങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.