വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും

 
HIGH COURT

കൊച്ചി: വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന് അയ്യായിരം രൂപ പിഴ ഈടാക്കണം. ഒന്നിലേറെ നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും അയ്യായിരം രൂപ പിഴ നൽകണമെന്നും ഹൈക്കോടതി നിർദേശം. ട്രാൻസ്‌പോർട്ട് കമ്മിഷണർ നൽകിയ റിപ്പോർട്ടിലാണ് ഹൈക്കോടതി നിർദേശം

വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കണം. അതി തീവ്ര വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തിൽ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകൾ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കർശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അടൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ പിഴ ചുമത്തിയ ജീപിന്റെ ചിത്രങ്ങടക്കം ഉൾപ്പെടുത്തിയാണ് ഹൈക്കോടതിയുടെ നിർദേശം..

Tags

Share this story

From Around the Web