കൊല്ലത്ത് വീണ്ടും ഭീതി പരത്തി തെരുവുനായ; വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം കടിച്ചുകീറി
Oct 3, 2026, 16:22 IST
കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരിക്ക്. പ്രശാന്ത്-അഞ്ജന ദമ്പതികളുടെ മകന്‍ ആദര്‍ശിനാണ് മുഖത്ത് സാരമായ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മൂമ്മ ശോഭനയ്ക്കും കടിയേറ്റത്.
ഗുരുതര പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.