തിരൂരില്‍ തെരുവുനായയുടെ വിളയാട്ടം: പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച തൊഴിലാളിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക്

 
STRAY DOG


മലപ്പുറം:  തിരൂര്‍ ചമ്രവട്ടം ആനൊഴുക്കുപാലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നിര്‍മ്മാണ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. 

മദ്രസയില്‍ നിന്ന് വരികയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിര്‍മ്മാണ തൊഴിലാളിയായ സുരേഷിന് നായയുടെ കടിയേറ്റത്. സുരേഷിന്റെ ശരീരത്തില്‍ 15-ഓളം മുറിവുകളാണുള്ളത്.

ബസ് കാത്തുനില്‍ക്കുകയായിരുന്ന സുരേഷ്, പെണ്‍കുട്ടിയെ നായ ആക്രമിക്കാന്‍ മുതിരുന്നത് കണ്ടാണ് ഇടപെട്ടത്. 

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി സുരേഷ് അടുത്തുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഈ തക്കം നോക്കി നായ ഓടയില്‍ വെച്ച് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു.


സുരേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ തുരത്തി ഇദ്ദേഹത്തെ രക്ഷിച്ചത്.

 ആളുകള്‍ ഓടിയെത്തിയെങ്കിലും കടിച്ച നായ സുരേഷിനെ പിടിവിടാന്‍ ഒരുക്കമല്ലായിരുന്നു തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് നായ പിന്‍വാങ്ങിയത്. പരിക്കേറ്റ സുരേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags

Share this story

From Around the Web