സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി; സ്റ്റേഷന് സമീപത്തെ ഗോഡൗണില്‍ നിന്ന്

 
sabith


സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോഷണം പോയ തൊണ്ടിമുതല്‍ കണ്ടെത്തി. സ്റ്റേഷന് സമീപത്തെ ഗോഡൗണില്‍ നിന്നാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. 

കേസിലെ പ്രതിയായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്ത് തന്നെയാണ് തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന സ്ഥലം പൊലീസിന് കാണിച്ചുനല്‍കിയതെന്നാണ് വിവരം.

സ്റ്റേഷനില്‍ കോടതി തൊണ്ടിമുതലായി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഏഴ് ചാക്കുകളാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സബിത്താണ് തൊണ്ടിമുതല്‍ സ്റ്റോര്‍ റൂമില്‍ നിന്ന് മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ സബിത്തിനെ എറണാകുളം കളമശേരിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, സബിത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രാവിലെ 11 മണിയോടെ പ്രതിയെ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കും. 

തൊണ്ടിമുതല്‍ എങ്ങനെ സ്റ്റേഷനില്‍ നിന്ന് മാറ്റിയെന്നും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web