സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്നാനായ മാസ്സ് സെന്ററിന്റെയും സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂളിന്റെയും വാര്‍ഷികം നടത്തി

സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്നാനായ മാസ്സ് സെന്ററിന്റെയും സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂളിന്റെയും പ്രഥമ വാര്‍ഷികം ജൂണ്‍ 28 തിയ്യതി വൈകു്ന്നേരം ചെസ്റ്റേര്‍ട്ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് സംയുക്തമായി ആഘോഷിക്കപ്പെട്ടു. ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടി ചെസ്റ്റേര്‍ട്ടന്‍ സെന്റ് ജോണ്‍ ഇവാഞ്ചലിസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ വച്ച് നടന്ന ആഘോഷമായ ദിവ്യബലിയോട് കൂടിയാണ് വാര്‍ഷികത്തിന് തുടക്കം കുറിച്ചത്.
യുകെ ക്നാനായ മിഷന്‍ കോഡിനേറ്ററും വികാരിയമായ ഫാദര്‍ സുനി പടിഞ്ഞാറേക്കര മാഞ്ചസ്റ്റര്‍ സെന്റ് ജോണ്‍പോള്‍ സെക്കന്‍ഡ് സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ഷെറി ബേബി സെന്റ് മേരീസ് ക്നാനായ മിഷന്‍ മാഞ്ചസ്റ്റര്‍ ട്രസ്റ്റീ സിജുമോന്‍ ചാക്കോ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ക്നാനായ പ്രാര്‍ത്ഥനാ ഗാനമായ മാര്‍ത്തോമന്‍ നന്മയാല്‍ എന്ന ഗാനത്തോട് കൂടി കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍ ആയ മിനി സിബി വിശിഷ്ടാതികള്‍ക്ക് സ്വാഗതം നേര്‍ന്നു. തുടര്‍ന്നു ഫാദര്‍ സുനി പടിഞ്ഞാറേക്കര അധ്യക്ഷ പ്രസംഗവും ഷെറി ബേബി ഉദ്ഘാടന പ്രസംഗവും, സിജുമോന്‍ ചാക്കോ, സ്റ്റോക്ക് ഓണ്‍ ട്രെന്റ് മാസ്സ് സെന്റര്‍ അഡീഷണല്‍ ട്രസ്റ്റീ കിഷോര്‍ ബേബി, സെന്റ് അല്‍ഫോന്‍സ സണ്‍ഡേ സ്‌കൂള്‍ ഹെഡ് ബോയ് മാസ്റ്റര്‍ ജോയല്‍ ജിന്‍സണ്‍, ഹെഡ്ഗേള്‍ മിസ്സ് ലിയ ബിനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഫാദര്‍ സുനി പടിഞ്ഞാറേക്കര മാസ്സ്സെന്ററും സണ്‍ഡേ സ്‌കൂളും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തി.സെന്റ് അല്‍ഫോന്‍സാ സണ്‍ഡേ സ്‌കൂള്‍ ഹെഡ് ടീച്ചര്‍ ജെയിംസ് മൈലപ്പറമ്പിലിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍ ജോമോള്‍ സന്തോഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വേദപാഡ ക്ലാസ്സില്‍ നൂറു ശതമാനം അറ്റെന്‍ഡന്‍സ് ലഭിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. വെല്‍ക്കം ഡാന്‍സ് ഉള്‍പ്പെടെയുള്ള വിവിധതരം പ്രോഗ്രാമുകള്‍ ഏകദേശം നാലുമണിക്കൂറോളം നീണ്ടു. കുരുന്നു പിള്ളേര്‍ അവതരിപ്പിച്ച അവതരിപ്പിച്ച വിശുദ്ധന്മാരുടെ പ്രച്ഛന്നവേഷങ്ങള്‍ സ്വര്‍ഗം ഭൂമിയില്‍ ഇറങ്ങിയ അനുഭവമുണ്ടാക്കി എന്ന് കാണികള്‍ അഭിപ്രായപെട്ടു.
7,8,9 ക്ലാസ്സുകളിലെ കുട്ടികള്‍ പാടിയാടിയ ക്നാനായക്കാരുടെ തനതായ കലാരൂപമായ മാര്‍ഗംകളി കാണികളുടെ പ്രത്യേക കയ്യടി നേടി.
സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്സിനെയും മാസ്സ് ട്രസ്റ്റിസിന്റെയും പേരെന്റ്സിന്റെയും കൂട്ടായ സഹകരണത്തില്‍ കത്തോലിക്കാവിശ്വാസത്തിന്റെയും ക്നാനായ പൈതൃകങ്ങളുടെയും സംയുക്ത കലാരൂപങ്ങളാണ് പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ചത്.
എല്ലാ കാര്യങ്ങള്‍ക്കും കടുത്ത സപ്പോര്‍ട്ടും ഗൈഡന്‍സും ആയി വികാരിയച്ചന്‍ തുടക്കം മുതല്‍ അവസാനം വരെ കൂടെ നിന്നു. അവതരിപ്പിച്ച പ്രോഗ്രാമുകള്‍ എല്ലാം മികവുറ്റതും ഒന്നിനൊന്ന് നല്ലതുമായിരുന്നു എന്ന് കാണികള്‍ എല്ലാവരും അഭിപ്രായപെട്ടു.
വിവിധതരം കലാപരിപാടികള്‍ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ ടീച്ചറും പ്രോഗ്രാം കോഡിനേറ്ററുമായ ജോണ്‍സി കിഷോര്‍ നന്ദി പറഞ്ഞു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് ക്നാനായ മാസ്സ് സെന്റര്‍ ക്വയര്‍ ടീം ജയേഷിന്റെ നേതൃത്വത്തില്‍ നടത്തിയ ക്നാനായ സിംഫണിയോടുകൂടി കലാസന്ധ്യക്ക് തിരശ്ശീല വീണു.