തുടര്‍ച്ചയായ 5 ദിവസത്തെ അടച്ചിടല്‍ ഒഴിവാക്കാന്‍ നടപടി; ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. അനുമതി
ഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഞായറാഴ്ച (സെപ്റ്റംബര്‍ 27) ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. റിസര്‍വ് ബാങ്കാണ് ഇതിന് അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലാണ് ബാങ്ക് ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാലാം ശനിയാഴ്ചയും ഞായറാഴ്ചയും പണിമുടക്ക് ദിനങ്ങളും ചേരുമ്പോള്‍ ബാങ്കുകള്‍ തുടര്‍ച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഞായറാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്. ബാങ്കുകളുടെ അര്‍ധവാര്‍ഷിക കണക്കെടുപ്പും ട്രഷറി പ്രവര്‍ത്തനങ്ങളും നടക്കുന്ന സെപ്റ്റംബര്‍ 30-ലെ പണിമുടക്ക് വിപണിയെ ബാധിച്ചേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പണിമുടക്ക് സമയത്ത് നേരിട്ടുള്ള സേവനങ്ങള്‍ തടസ്സപ്പെടുമെങ്കിലും എ.ടി.എം, യു.പി.ഐ, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമായിരിക്കും. എ.ടി.എമ്മുകളില്‍ പണം ഉറപ്പാക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇടപാടുകള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണമെന്നും എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അറിയിച്ചു.