വിദേശ പൗരന്‍മാരെ റബ്ബര്‍ടാപ്പിങ്ങ് മേഖലയിലേക്ക് എത്തിക്കാന്‍ നടപടി വേണം
കോട്ടയം റബ്ബര്‍ വില ഉയരുകയും റബ്ബര്‍ ടാപ്പിങ്ങിന് വിദഗ്ദ്ധരായ തൊഴിലാളികളുടെ ലഭ്യത കുറയുകയും ചെയ്ത സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുറഞ്ഞകൂലിക്ക് റബ്ബര്‍ടാപ്പിങ്ങ് നടത്തുന്ന തൊഴിലാളികള്‍ ഇന്ത്യയിലേക്ക് റബ്ബര്‍ ടാപ്പിങ്ങിലേക്ക് വരുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരെ ഇവിടേക്ക് എത്തിക്കാന്‍ റബ്ബര്‍ ബോര്‍ഡ് മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് ആവശ്യപ്പെട്ടു.
നിലവില്‍ അവിടെ തൊഴിലാളികള്‍ക്ക് പ്രതിമാസം നൂറ് ഡോളറില്‍ താഴെ മാത്രമാണ് കൂലി ലഭിക്കുന്നത്.
ടൈപ്പിങ്ങ് മേഖലയില്‍ വൈദഗ്ധ്യം ഉള്ളതിനാല്‍ ഇവരെ ഇവിടെ എത്തിച്ച് റബ്ബര്‍ ഉല്‍പ്പാദക സംഘങ്ങളുടെ കീഴില്‍ തൊഴിലെടുപ്പിക്കാനും സാധിക്കും.
ലൈബീരിയ എന്ന രാജ്യത്തുനിന്നു മാത്രം നിരവധിയാളുകള്‍ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്