സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവി: യു പി എസ് സി ചുരുക്കപ്പട്ടികയായി. തീരുമാനം ഉടന്‍

​​​​​​​

 
police

സംസ്ഥാനത്തിന്റെ പുതിയ പൊലിസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേര്‍ന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് പേരില്‍ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിന്‍ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാര്‍ക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയില്‍ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിന്റെ പേര് യുപിഎസ്സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്. ഈ മാസം 30നാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പൊലീസ് മേധാവി സ്ഥാനമേല്‍ക്കേണ്ടതുണ്ട്.


 

Tags

Share this story

From Around the Web