തിരുവനന്തപുരം ആര്‍സിസിയില്‍ അത്യാധുനിക റോബോട്ടിക് സര്‍ജറി ഇനി സൗജന്യം; ഈ വര്‍ഷം സൗകര്യം ലഭ്യമാകുക 100 രോഗികള്‍ക്ക്

 
rcc

തിരുവനന്തപുരം:തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക റോബോട്ടിക് സര്‍ജറി ഇനി മുതല്‍ സൗജന്യമായി നല്‍കും. 


നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ സര്‍ജറി നല്‍കുന്നതിന് എല്‍ഐസി യുമായി ധാരണയായെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ അറിയിച്ചു. ഈ വര്‍ഷം 100 രോഗികള്‍ക്കാണ് സൗകര്യം ലഭ്യമാകുക.

സര്‍ജിക്കല്‍ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണ് റോബോട്ടിക് സര്‍ജറി. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് രോഗി ആശുപത്രിയില്‍ കഴിയേണ്ടസമയം കുറയ്ക്കാനാകുമെന്നതും ചെറിയ മുറിവായതിനാല്‍ അണുബാധ സാധ്യത കുറവാണെന്നതുമാണ് റോബോട്ടിക് സര്‍ജറിയുടെ പ്രത്യേകകള്‍. 


സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തിയതും തിരുവനന്തപുരം ആര്‍ സി സിയിലാണ്. 150 ല്‍ അധികം റോബോട്ടിക് ശസ്ത്രക്രിയകള്‍ ഇതിനോടകം ആര്‍ സി സി യില്‍ ചെയ്തു കഴിഞ്ഞു.


 ഇതിന് പിന്നാലെയാണ്, നിര്‍ധനരായ രോഗികള്‍ക്ക് ആര്‍ സി സി യില്‍ അത്യാധുനിക റോബോട്ടിക് സര്‍ജറി ഇനി മുതല്‍ സൗജന്യമായി നല്‍കാന്‍ തീരുമാനമായത്.


സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികള്‍ക്ക് എല്‍ഐസി ഇന്ത്യയുമായി ചേര്‍ന്നാണ് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുക. 2025  26 വര്‍ഷത്തില്‍ 100 രോഗികള്‍ക്ക് സൗകര്യം ലഭ്യമാകുമെന്ന്ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ അറിയിച്ചു. 

ഇതിനായി 1.25 കോടി രൂപ എല്‍ഐസിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും ആര്‍സിസിക്ക് കൈമാറുന്നതിനും ധാരണയായി. 


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും എല്‍.ഐ.സി ഗോള്‍ഡന്‍ ജൂബിലി ഫൗണ്ടേഷന്‍ നടപ്പാക്കുന്ന പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ആര്‍സിസിക്ക് നല്‍കിയിരുന്നു.

Tags

Share this story

From Around the Web