സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി

 
baby


 ആലപ്പുഴ:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴയിലെ അമ്മത്തൊട്ടിലില്‍ പുതിയ ഒരു അതിഥിയെത്തി. ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്കാണ് 3 ദിവസം പ്രായവും 2.5 കി ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ 1-ന് വീണ എന്ന പെണ്‍കുഞ്ഞിനെയും ആലപ്പുഴ ലഭിച്ചിരുന്നു.

ആലപ്പുഴയില്‍ ജനിച്ച് കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ നെടുനായകത്വം വഹിച്ച, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ സ്മരണാര്‍ത്ഥം കുരുന്നിന് ''അച്യുത്'' എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി എല്‍ അരുണ്‍ ഗോപി പത്രകുറിപ്പില്‍ അറിയിച്ചു.


അമ്മത്തൊട്ടിലില്‍ എത്തിയ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. നിലവില്‍ ആശുപത്രി നിരീക്ഷണത്തിലാണ് അച്യുത്. പുതിയ അതിഥിയുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ കുരുന്നിന് അവകാശികള്‍ ആരെങ്കിലുമുന്നെങ്കില്‍ അടിയന്തിരമായി ബന്ധപ്പെടെണമെന്നും അഡ്വ. ജി എല്‍ അരുണ്‍ ഗോപി പത്രകുറിപ്പില്‍ പറഞ്ഞു.

Tags

Share this story

From Around the Web