ഉഗാണ്ടയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്നുണ്ടായ പട്ടിണിയില്‍ 19 മരണം; അടിയന്തര ഭക്ഷണവിതരണം തുടങ്ങി

 
UGANADA


ഉഗാണ്ടയിലെ കരമോജ മേഖലയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്നുണ്ടായ പട്ടിണി മൂലം 19 പേര്‍ മരണപ്പെടുകയും 1.5 മില്യണ്‍ വരുന്ന ആളുകള്‍ രൂക്ഷമായ ഭക്ഷണക്ഷാമം നേരിടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

കൃഷി പൂര്‍ണ്ണമായും നശിച്ചതോടെ പ്രദേശം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലായി. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര ഭക്ഷണ വിതരണം ആരംഭിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ 9,400 ടണ്‍ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ഏപ്രില്‍ മാസത്തിന് ശേഷം മഴ ലഭിക്കാത്തതാണ് പ്രദേശത്ത് വിളകള്‍ നശിക്കാനും കൃഷി പൂര്‍ണ്ണമായും തകരാനും കാരണമായത്. മാതാപിതാക്കളും കുട്ടികളും ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ പട്ടിണി മാറ്റാന്‍ വലിയ കഷ്ടപ്പാടുകളാണ് അനുഭവിക്കുന്നത്.

 പ്രദേശത്തെ കുട്ടികളില്‍ വലിയൊരു പങ്കും പോഷകാഹാരക്കുറവ് മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര സഹായങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ സ്വന്തം നിലയ്ക്കാണ് ഉഗാണ്ടന്‍ സര്‍ക്കാര്‍ ഇത്തവണ ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നത്. 

അടിയന്തരമായി ഭക്ഷണം എത്തിക്കുന്നതിനൊപ്പം ഭാവിയില്‍ കര്‍ഷകര്‍ക്ക് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുന്ന വിത്തുകള്‍ നല്‍കാനും പദ്ധതിയുണ്ട്. 

അതേസമയം ജനങ്ങള്‍ക്ക് ആവശ്യത്തിന് കുടിവെള്ളവും കൃഷിക്കുള്ള സൗകര്യങ്ങളും ഒരുക്കി പട്ടിണി പൂര്‍ണ്ണമായി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Tags

Share this story

From Around the Web