മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്‍ട്ട് മാതൃക: മാര്‍ ഇഞ്ചനാനിയില്‍
-

താമരശേരി: മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് സ്റ്റാര്‍ട്ട് മാതൃകയാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീ ജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി രൂപതയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റാര്‍ട്ട് (സെന്റ് തോമസ് അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) അക്കാദമിയുടെ 20-ാമത് (2025-26) അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റാര്‍ട്ട് ഡയറക്ടര്‍ റവ. ഡോ. സുബിന്‍ കിഴക്കേവീട്ടില്‍, ദീപിക റസിഡന്റ് മാനേജര്‍ ഫാ. ഷെറിന്‍ പുത്തന്‍പുരക്കല്‍, കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്റ്റാര്‍ട്ടിന്റെ വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ ആത്മവിശ്വാസം, വ്യക്തിത്വവികാസം, ഭാവിയിലേക്കുള്ള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിന്തകള്‍ പങ്കുവെച്ചു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.