സഭയുടെ ആവശ്യത്തിനായി സ്റ്റാഫില്‍ ആളെ വെച്ചു; ബിഷപ്പിന്റെ വെളിപ്പെടുത്തലില്‍ മന്ത്രി അനില്‍കുമാറിനെതിരെ വിഎച്ച്പി, മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്
 

 
a p anilkuamr


 

 
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് മന്ത്രി എ.പി അനില്‍കുമാറിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കി വിഎച്ച്പി. തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി.


സഭയുടെ ആവശ്യങ്ങളൊക്കെ സാധിച്ചുകിട്ടുന്നതിന് വേണ്ടി മന്ത്രിയുടെ സ്റ്റാഫിലേക്ക് തങ്ങളുടെ ഒരാളെ കൂടി ചേര്‍ക്കണമെന്ന് മന്ത്രി എ.പി അനില്‍കുമാറിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രി ഒരാളുടെ പേര് നിര്‍ദേശിക്കാന്‍ പറഞ്ഞു. 


അങ്ങനെ തങ്ങള്‍ നിര്‍ദേശിച്ചയാളെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസംഗത്തില്‍ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വിഎച്ച്പി ചൂണ്ടിക്കാണിക്കുന്നത്.

സ്വജനപക്ഷപാതമോ ചിലരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത്. ഈ സത്യപ്രതിജ്ഞയുടെ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ വിഎച്ച്പി ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്ഭവന്‍ നിയമോപദേശം തേടുമെന്നാണ് വിവരം.

Tags

Share this story

From Around the Web