വെള്ളികുളം ഇടവകയിലെ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു
വെള്ളികുളം: വെള്ളികുളം ഇടവകയിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.സഭാ ദിനമായും വിശ്വാസ പരിശീലകദിനമായും ആചരിച്ചു.
ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ശേഷം വികാരി ഫാ.സ്‌കറിയ വേകത്താനം പതാക ഉയര്‍ത്തി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജോര്‍ജുകുട്ടി വയലില്‍ മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു.എല്‍സാ മരിയ സോജി കുളങ്ങര ആമുഖപ്രഭാഷണം നടത്തി.ജോമോന്‍ കടപ്‌ളാക്കല്‍ മുഖ്യപ്രഭാഷണം നടത്തി.
വികാരി ഫാ.സ്‌കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി.സഭാദിന ക്വിസ് മത്സരം നടത്തി വിജയികള്‍ക്ക് സമ്മാനം നല്‍കി.
വെള്ളികുളം ഇടവകയിലെ വിശ്വാസ പരിശീലകരായ അധ്യാപകരെ സമ്മേളനത്തില്‍ ആദരിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു.തോമസ് നാമധാരികളെ ചടങ്ങില്‍ ആദരിച്ചു.
തുടര്‍ന്ന് ഹൗസ് അടിസ്ഥാനത്തില്‍ റാലി നടത്തപ്പെട്ടു .റെഡ് ഹൗസ്, ഗ്രീന്‍ ഹൗസ്,ബ്ലൂ ഹൗസ് എന്നീ ഹൗസുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജോസഫ് കടപ്ലാക്കല്‍,ബില്‍സാ ബിന്‍സ് മുളങ്ങാശ്ശേരില്‍,അന്നാ എലിസബത്ത് സജി താന്നിപ്പൊതിയില്‍,ജോസ്ലി രാജേഷ് മുതുപേഴത്തേല്‍, അല്‍ഫോന്‍സാ ജോസഫ് കൊച്ചുപുരക്കല്‍, ദിയാ മാത്യു കാരിക്കൂട്ടത്തില്‍,ബിന്നു ബിന്‍സ് മുളങ്ങാശ്ശേരില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
caption: വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിശ്വാസ പ്രഖ്യാപനറാലിക്ക് വികാരി ഫാ സ്‌കറിയ വേകത്താനം നേതൃത്വം നല്‍കുന്നു.