ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ മൂന്ന് മുതല്‍  

 
DUKARANA


ഡാളസ്: ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടുന്നു. ജൂലൈ മൂന്ന് മുതല്‍ ജൂലൈ എട്ട് വരെയാണ് ആഘോഷം. ജൂലൈ മൂന്ന് വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് കൊടിയേറ്റും. വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടക്കും. ഫാ. സിബി സെബാസ്റ്റ്യന്‍ എം.എസ്.ടി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികനാകും.

ജൂലൈ നാല് വെള്ളി വൈകിട്ട് ആറ് മണിക്ക് ഫാ. മാത്യു മഞ്ഞനാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും  ലദീഞ്ഞും ഉണ്ടായിരിക്കും. 7.30ന് സെന്റ് തോമസ് നൈറ്റിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജൂലൈ അഞ്ച് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ദിവ്യബലിക്ക അധികാരത്തില്‍ ഒ.എഫ്.എം മുഖ്യകാര്‍മികനാകും. തുടര്‍ന്ന് ഏഴ് മണിക്ക് പ്രശസ്ത പിന്ന ഫ്രാങ്കോ നയിക്കുന്ന സംഗീത നിശ ജൂബിലി ഹാളില്‍ നടക്കും.


 

Tags

Share this story

From Around the Web