റെക്സം ഹോളി ട്രിനിറ്റി പള്ളിയില്‍ വിശുദ്ധ തോമാ സ്ലീഹയുടെ തിരുന്നാള്‍ ഞായറാഴ്ച നടക്കും
Jul 5, 2025, 14:02 IST

റെക്‌സം രൂപതാ സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്‌തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ആറാം തിയതി ഞായര്‍ 2.30 ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തപെടുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. പ്രത്യേക നിയോഗത്തോടെ തിരുന്നാള്‍ പ്രസുദേന്തിമാര്‍ക്കും അവസരം ഉണ്ട്. താല്പര്യം ഉള്ളവരും തോമസ് നാമധാരികള്‍ ആയവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്ക് നിങ്ങളുടെ പേരുകള്‍ കൊടുക്കാവുന്നതാണ്.