കോങ്ങാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ സ്വർഗ്ഗീയ മദ്ധ്യസ്‌ഥരായ വിശുദ്ധ തോമാശ്ളീഹായുടേയും ഗീവർഗ്ഗീസ് സഹദായുടേയും സംയുക്ത തിരുന്നാൾ സമുചിതമായി ആഘോഷിച്ചു
Apr 13, 2026, 20:03 IST
കോങ്ങാട്: കോങ്ങാട് സെൻ്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയുടെ സ്വർഗ്ഗീയ മദ്ധ്യസ്‌ഥരായ വിശുദ്ധ തോമാശ്ളീഹായുടേയും ഗീവർഗ്ഗീസ് സഹദായുടേയും സംയുക്ത തിരുന്നാൾ സമുചിതമായി ആഘോഷിച്ചു.
ഫാ. കുര്യാക്കോസ് മുളകുകൊടിയിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പെരുന്നാൾ കുർബ്ബാനയിലും പ്രദക്ഷിണത്തിലും ഇടവക വികാരി ഫാദർ ചെറിയാൻ ചെന്നിക്കര സഹകാർമ്മികത്വം വഹിച്ചു.
ഏപ്രിൽ 5 ന് കൊടി ഉയർത്തിയ പെരുന്നാൾ ആഘോഷങ്ങളിൽ ഫാ. ലാലു ഓലിക്കൽ, ഫാ. പൗലോസ് കിഴക്കിനേടത്ത്, ഫാ. പൗലോസ് പരിയാരത്ത്, ഫാ. ജേക്കബ് കയ്യാലാത്ത്, ഫാ. ഗീവർഗ്ഗീസ് മേലേപ്പീടികയിൽ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഇടവക ജനങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ആദ്യകുർബ്ബാന സ്വീകരണം, സ്നേഹവിരുന്ന് എന്നിവക്കു ശേഷം കൊടി താഴ്‌ത്തി പെരുന്നാൾ സമാപിച്ചു.