കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍

 
st thomas kathdral



ഇരിങ്ങാലക്കുട: ഭവനരഹിതര്‍ക്കു വീടൊരുക്കിയും അറ്റകുറ്റപ്പണികള്‍ ആവശ്യമായ വീടുകള്‍ക്കു കൈത്താങ്ങായും കാരുണ്യത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമിട്ട് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ കാരുണ്യവര്‍ഷത്തിനു തുടക്കമായി. ഇടവകയുടെ നേതൃത്വത്തില്‍ അഞ്ചു ഭവനരഹിത കുടുംബങ്ങള്‍ക്ക് പുതുവീട് നിര്‍മിച്ചു നല്‍കുന്നതിനും പത്തു വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമുള്ള ഭവനപദ്ധതികള്‍ക്കാണു തുടക്കമായത്. കാരുണ്യ വര്‍ഷത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ നിര്‍വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.

ഭവനനിര്‍മാണ പദ്ധതിക്കായി സംഭാവന നല്‍കിയവരില്‍നിന്ന് ബിഷപ് ചെക്കുകള്‍ ഏറ്റുവാങ്ങി. സാമ്പത്തികപരാധീനത മൂലം സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടമൊരുക്കുന്നതിനൊപ്പം നിലവിലുള്ള വീടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയുമാണു പദ്ധതിയുടെ ലക്ഷ്യം. ഇടവകയിലെ വിശ്വാസികളുടെയും സംഘട നകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും കൂട്ടായ പങ്കാളിത്തത്തോടെയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.


അസി. വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. വിബിന്‍ വേരംപിലാവ്, ട്രസ്റ്റിമാരായ ജിജി പ ള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാരുണ്യവര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇടവകയിലെ വിവിധ സംഘടനകളുടെയും കുടുംബസമ്മേളന യൂണിറ്റുകളുടെയും നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. നാടന്‍ പലഹാരങ്ങള്‍ മുതല്‍ വ്യത്യസ്ത രുചിക്കൂട്ടുകളിലുള്ള ഭക്ഷ്യവിഭവങ്ങള്‍വരെ ഒരുക്കിയ ഫുഡ് ഫെസ്റ്റ് ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. കത്തീഡ്രല്‍ ഇടവക കാരുണ്യ വര്‍ഷ ത്തില്‍ രണ്ടുകോടി രൂപയുടെ സഹായങ്ങളാണ് നല്‍കുന്നത്.
 

Tags

Share this story

From Around the Web