സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക സലാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Oct 4, 2026, 17:05 IST
സലാല: സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക സലാലയില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.
ദാരീസിലെ ക്രിസ്ത്യന്‍ സെന്ററിലെ പള്ളിയങ്കണത്തില്‍ നടന്ന പരിപാടി ഇടവക വികാരി റവ.ഫാദര്‍ പി.ഒ. മത്തായി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി സുനില്‍ ബേബി, സെക്രട്ടറി ജോസഫ് വര്‍ഗീസ് എന്നിവരും സംബന്ധിച്ചു.
പുലിക്കളിയും, വടംവലിയും വിവിധ മത്സരങ്ങളും, ഓണസദ്യയും നടന്നു. പരിപാടിയില്‍ കുടുംബങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ സംബന്ധിച്ചു. കണ്‍വീനര്‍മാരായ സുനു ജോണ്‍, ഷിബു സാമുവല്‍, ജോര്‍ജ് ഡാനിയല്‍, ഷാജി, എലിസബത്ത് എന്നിവര്‍ നേതൃത്വം നല്‍കി.