കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി
Sep 9, 2025, 12:18 IST

ആലപ്പുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുന രൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നൊരുക്ക മായി 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ ക്രമീകരിച്ചിരിക്കുന്ന വചനവര്‍ഷത്തോട് അനുബന്ധിച്ച് കറ്റാനം സെന്റ് സ്റ്റീഫന്‍സ് മലങ്കര സുറിയാനി ഇടവകയില്‍ സമ്പൂര്‍ണ ബൈബിള്‍ കയ്യെഴുത്തുപ്രതി തയാറാക്കി.
ഇടവകയിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നാണ് ബൈബിള്‍ പകര്‍ത്തിയെഴുതിയത്. ഇടവക വികാരി ഫാ. ഡാനിയേല്‍ തെക്കേടത്ത് ബൈബിളിന്റെ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു.
വികാരി ഫാ. ഡാനിയേല്‍ തെക്കേടത്തിന്റെ ആത്മീയ നേതൃത്വത്തില്‍ ഹെഡ്മാസ്റ്റര്‍ രാജു പി. വര്‍ഗീസ്, അധ്യാ പകരായ ഡെയ്‌സി ജോര്‍ജ്ജ്, മോളിക്കുട്ടി സ്റ്റീഫന്‍, ഷീല റെജി, റീന ജിജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.