പള്ളുരുത്തി സെന്റ് റീത്താസ് ഹിജാബ് വിവാദം. ഭരണാധികാരികള്‍ വര്‍ഗീയതക്ക് കുട പിടിക്കരുത് : കത്തോലിക്ക കോണ്‍ഗ്രസ്

പള്ളുരുത്തി:പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ യൂണിഫോം വിഷയത്തില്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ താളത്തിന് തുള്ളുവാന്‍ സര്‍ക്കാര്‍ ഇറങ്ങരുതെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
ഈ വിഷയത്തില്‍ വിവേകമില്ലാതെ പെരുമാറുന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തിരുത്തണം.സ്‌കൂള്‍ യൂണിഫോം സംബന്ധിയായ സമാനമായ കേസില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധി ഉണ്ടെന്നിരിക്കെ,പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന വിദ്യഭ്യാസ മന്ത്രി ജുഡീഷ്യറിക്ക് എന്ത് വിലയാണ് കല്‍പ്പിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് കോടതി ഉത്തരവുകള്‍ വളച്ചൊടിക്കുന്ന അവസ്ഥയാണ് കേരളത്തില്‍.എല്ലാ കുട്ടികളെയും ഒരു പോലെ കാണുന്നു എന്ന സമത്വ സന്ദേശമാണ് ഒരു പോലെയുള്ള സ്‌കൂള്‍ യൂണിഫോം നല്‍കുക.ഇത് തകര്‍ത്ത് വിഭാഗിയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തീവ്ര വര്‍ഗ്ഗീയവാദികള്‍ രാജ്യത്തിന്റെ നിയമാവഴ്ച അംഗീകരിക്കണം.
ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതിന് പകരം അതിന് കൂട്ടു നിന്നാല്‍ കേരളം ഭ്രാന്താലയം ആയി മാറുമെന്ന് തിരച്ചറിഞ്ഞ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന സെന്റ്. റീത്താസ് സ്‌കൂളിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.